Today: 20 Jan 2025 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും സ്വാധീനമുള്ള കണ്ടന്റ് ക്രിയേറ്ററെ തെരഞ്ഞെടുത്തു
Photo #1 - U.K. - Otta Nottathil - simon_squibb_most_influential_content_creator
ദുബായ്: ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്ന "വണ്‍ ബില്യണ്‍ അവാര്‍ഡ്' യുകെയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റര്‍ സൈമണ്‍ സ്ക്വിബിന് സമ്മാനിച്ചു. 1 ബില്യണ്‍ ഫോളോവേഴ്സ് ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സൈമണ്‍ സ്ക്വിബിന് അഭിമാനകരമായ ഈ പുരസ്കാരം സമ്മാനിച്ചത്.

പത്ത് ലക്ഷം യുഎസ് ഡോളര്‍ അഥവാ എട്ടരക്കോടിയിലേറെ രൂപയാണ് ജേതാവിന് ലഭിച്ചത്. അര്‍ഥവത്തായ സാമൂഹിക മാറ്റം നയിക്കാന്‍ കണ്ടണ്ടന്‍റ് ക്രിയേറ്റര്‍മാരെ പ്രചോദിപ്പിക്കുക, മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ തലമുറകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

ദുബായ് എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ (ഡിഐഎഫ്സി), മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വേദികളിലായി ജനുവരി 11 മുതല്‍ 13 വരെയാണ് യുഎഇ സര്‍ക്കാര്‍ മീഡിയ ഓഫീസ് 1 ബില്യണ്‍ ഫോളോവേഴ്സ് ഉച്ചകോടി സംഘടിപ്പിച്ചത്. 'നല്ലതിനായുള്ള ഉള്ളടക്കം' എന്ന പ്രമേയത്തിന് കീഴില്‍ നടന്ന പരിപാടിയില്‍ 15,000~ത്തിലധികം കണ്ടന്‍റ് ക്രിയേറ്റര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും 420~ലധികം പ്രഭാഷകരും 125 സിഇഒമാരും ആഗോള വിദഗ്ദ്ധരും പങ്കെടുത്തു.

സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളിലുടനീളം ഒമ്പത് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു ബ്രിട്ടീഷ് സംരംഭകനും മോട്ടിവേഷണല്‍ സ്പീക്കറുമാണ് സൈമണ്‍ സ്ക്വിബ്. ആഗോള വിദഗ്ധരും ഇന്‍ഫ്ളുവന്‍സര്‍മാരും കണ്‍സള്‍ട്ടന്‍റുമാരും അടങ്ങുന്ന ജഡ്ജിമാരുടെ പാനലാണ് സൈമണ്‍ സ്ക്വിബിനെ തെരഞ്ഞെടുത്തത്.
- dated 15 Jan 2025


Comments:
Keywords: U.K. - Otta Nottathil - simon_squibb_most_influential_content_creator U.K. - Otta Nottathil - simon_squibb_most_influential_content_creator,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
manchester_malayalee_nurse_stabbed
മാഞ്ചസ്റററില്‍ മലയാളി നഴ്സിനെ കുത്തിക്കൊല്ലാന്‍ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
virtual_discussion_household_harassment_oicc_uk_jan_18
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള നിയമവശങ്ങള്‍ ; ഓഐസിസി (യു കെ) സംഘടിപ്പിക്കുന്ന വെര്‍ച്ച്വല്‍ ചര്‍ച്ച ജനുവരി 18 ന് രാത്രി 8 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
sam_altman_sexual_abude_sister
ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാനെതിരേ ലൈംഗികാരോപണവുമായി സഹോദരി
തുടര്‍ന്നു വായിക്കുക
non_eu_travellers_to_pay_10_pound_entry_to_UK_ETA
ബ്രിട്ടനിലെത്താന്‍ ETA ഫീസായി 10 പൗണ്ട് അടയ്ക്കണം ; ജനു. 8 മുതല്‍ പ്രാബല്യം
തുടര്‍ന്നു വായിക്കുക
oicc_uk_northampton_region_new_ob
ഓഐസിസി(യുകെ)നോര്‍ത്താപ്റ്റണ്‍ റീജിയന് നവനേതൃത്വം;ജോര്‍ജ് ജോണ്‍ പ്രസിഡന്റ്,റെജിസണ്‍ ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
uk_visa_changes_hike_jan_2025
യുകെയിലെ പഠനച്ചെലവ് 2025 ജനുവരി മുതല്‍ വര്‍ദ്ധിയ്ക്കും ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us